മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ എട്ടാമത് മന്നം ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ് മത്സരം ചിക്കബാണവാര കരയോഗത്തിന്റെ ആതിഥേയത്വത്തിൽ ഗെയിം പോയന്റ് ബാഡ്മിന്റൺ അറീനയിൽ നടന്നു. ചെയർമാൻ ആർ. ഹരീഷ് കുമാറും സാമൂഹിക പ്രവർത്തകനായ ജി. ധനജയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളിൽ അൾസൂർ കരയോഗം എവർ റോളിങ് ട്രോഫി നേടി. ആർ.ടി നഗർ കരയോഗം രണ്ടാം സ്ഥാനം നേടി.
വൈ. ചെയ. ബിനോയ് എസ്. നായർ, ജന. സെക്ര. പി.എം. ശശീന്ദ്രൻ, ട്രഷ. പി.കെ. മുരളീധരൻ, വിജയൻ തോന്നുർ, റെജി കുമാർ, ബിജു പി. നായർ എന്നിവർ സമ്മാനം വിതരണം ചെയ്തു. വൈസ് ചെയർമാൻ എം.എസ്. ശിവപ്രസാദ്, ജോ. ട്രഷ. സുനിൽ കുമാർ, എം.ഡി. വിശ്വനാഥൻ നായർ, കൺ.ബാലകൃഷ്ണൻ, കെ. സുകുമാരൻ, സുരേഷ് കൃഷ്ണ, ബിജിപാൽ, സുജിത്, പ്രഭാകരൻ പിള്ള, അനിൽകുമാർ, പി. കൃഷ്ണകുമാർ, ആർ. വിജയൻ നായർ, സുരേഷ് ജി. നായർ, അപ്പുകുട്ടൻ, കെ. രാജേഷ്, ആനന്ദ്, മനോമോഹൻ, വിഷ്ണു വി. നായർ, ശ്യാമള ചന്ദ്രശേഖർ, ഷൈലജ, ദീപ അപ്പുകുട്ടൻ, മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.