Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു തു​റ​മു​ഖ...

മം​ഗ​ളൂ​രു തു​റ​മു​ഖ ച​ര​ക്കു​നീ​ക്ക ശേ​ഷി 100 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ത്തും

text_fields
bookmark_border
മം​ഗ​ളൂ​രു തു​റ​മു​ഖ ച​ര​ക്കു​നീ​ക്ക ശേ​ഷി 100 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ത്തും
cancel
camera_alt

കേ​ന്ദ്ര മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്നു

Listen to this Article

മം​ഗ​ളൂ​രു: അ​മൃ​ത് കാ​ൽ മാ​രി​ടൈം വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2047ഓ​ടെ ന്യൂ ​മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തി​ന്റെ ച​ര​ക്കു​നീ​ക്ക ശേ​ഷി 100 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ത്തു​മെ​ന്ന് കേ​ന്ദ്ര തു​റ​മു​ഖ, ഷി​പ്പി​ങ്, ജ​ല​ഗ​താ​ഗ​ത മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ പ​റ​ഞ്ഞു. ന്യൂ ​മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1500 കോ​ടി രൂ​പ​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. തു​ട​ക്ക​ത്തി​ൽ 90,000 ട​ൺ ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യ​ൽ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന തു​റ​മു​ഖ​ത്തി​ന്റെ ശേ​ഷി ഇ​പ്പോ​ൾ 46 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

150 കി​ട​ക്ക​ക​ളു​ള്ള മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, വാ​ഹ​ന സ്കാ​ന​ർ സം​വി​ധാ​നം, ഊ​ർ​ജ, ഭ​ക്ഷ്യ വി​ത​ര​ണ ശൃം​ഖ​ല പ​ദ്ധ​തി​ക​ൾ, നാ​ലു​വ​രി തു​റ​മു​ഖ ക​ണ​ക്റ്റി​വി​റ്റി റോ​ഡ്, ട്ര​ക്ക് ടെ​ർ​മി​ന​ൽ, റെ​യി​ൽ ക​വ​ർ ഷെ​ഡു​ക​ൾ എ​ന്നി​വ ഉ​ദ്ഘാ​ട​നം​ചെ​യ്ത പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 100 ശ​ത​മാ​നം സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യ​ൽ 92 ശ​ത​മാ​ന​വും യ​ന്ത്ര​വ​ത്കൃ​ത​മാ​യ​തി​നാ​ലും ഇ​ന്ത്യ​യി​ലെ സാ​ങ്കേ​തി​ക​മാ​യി പു​രോ​ഗ​മി​ച്ച തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി ന്യൂ ​മം​ഗ​ളൂ​രു മാ​റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​വീ​ക​രി​ച്ച ക​വാ​ട​ത്തി​ന് സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി റാ​ണി അ​ബ്ബ​ക്ക​യു​ടെ സ്മ​ര​ണ​യി​ൽ ‘റാ​ണി അ​ബ്ബ​ക്ക ഗേ​റ്റ്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണ​വും തു​റ​മു​ഖ അ​തോ​റി​റ്റി​യു​ടെ 50 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച വി​വ​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന ഹാ​ൾ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി മു​ഖ്യാ​തി​ഥി​യാ​യി. ജ​ല​പാ​ത മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശ്യാം ​ജ​ഗ​ന്നാ​ഥ്, ബ്രി​ജേ​ഷ് ചൗ​ട്ട എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ഡോ. ​ഭ​ര​ത് ഷെ​ട്ടി, വേ​ദ​വ്യാ​സ് കാ​മ​ത്ത്, ഗു​ർ​മേ സു​രേ​ഷ് ഷെ​ട്ടി, മു​ൻ എം.​പി ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​റ​മു​ഖം ബി.​ജെ.​പി​യു​ടെ ക​വാ​ട​മാ​യി കാ​ണ​രു​ത് -മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു

മം​ഗ​ളൂ​രു: ന്യൂ ​മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തെ ബി.​ജെ.​പി​യു​ടെ​യ​ല്ല, ക​ർ​ണാ​ട​ക​യു​ടെ ക​വാ​ട​മാ​യി കാ​ണാ​ൻ അ​തോ​റി​റ്റി ത​ല​പ്പ​ത്തു​ള്ള​വ​ർ സ​ന്ന​ദ്ധ​മാ​വ​ണ​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ചു​മ​ത​ല​യു​ള്ള മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. തു​റ​മു​ഖം ജൂ​ബി​ലി ആ​ഘോ​ഷ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് അ​ദ്ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നും തു​റ​മു​ഖ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ക​ത്തെ​ഴു​തി. ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. ഇ​ത് അ​നാ​ദ​ര​വും ഔ​ദ്യോ​ഗി​ക പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​വു​മാ​ണ്. അ​തോ​റി​റ്റി അ​തി​ന്റെ രാ​ഷ്ട്രീ​യ യ​ജ​മാ​ന​ന്മാ​രോ​ട് കൂ​റ് പു​ല​ർ​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ ബി.​ജെ.​പി എം.​പി​യെ​യും എം.​എ​ൽ.​എ​മാ​രെ​യും മാ​ത്ര​മ​ല്ല മു​ൻ ബി.​ജെ.​പി എം.​പി ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ലി​നെ​യും ക്ഷ​ണി​ക്കാ​ൻ മ​റ​ന്നി​ട്ടി​ല്ല. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി തു​റ​മു​ഖം രാ​ജ്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന നി​ഷേ​ധി​ക്കാ​നാ​വാ​ത്ത​താ​ണ്. എ​ന്നാ​ൽ നി​ല​വി​ലെ ഭ​ര​ണ​കൂ​ടം ഒ​രു പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ട് പ​ക്ഷ​പാ​തം കാ​ണി​ച്ചു​വെ​ന്നും ക​ത്തി​ൽ ആ​രോ​പി​ച്ചു.

Show Full Article
TAGS:Bangalore News karnadaka Sarbananda Sonowal 
News Summary - Minister Sonowal inaugurated projects worth Rs 500 crore in karnadaka
Next Story