വയറ്റിൽ ഭ്രൂണവുമായി നവജാത ശിശു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ യുവതി ജന്മം നൽകിയ കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. ധാർവാഡ് ജില്ലയിലെ കുന്ദ്ഗോൾ താലൂക്കിൽ നിന്നുള്ള യുവതിയുടെ രണ്ടാമത്തെ പ്രസവമാണിത്. സെപ്റ്റംബർ 23ന് അവർ ആൺകുഞ്ഞിന് ജന്മം നൽകി. ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അൾട്രാസൗണ്ട് സ്കാൻ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ വയറ്റിൽ സുഷുമ്ന നാഡിയുള്ള ഭ്രൂണം കണ്ടെത്തിയത്.
എം.ആർ.ഐ സ്കാൻ ചെയ്ത് അന്തിമ റിപ്പോർട്ട് വന്നശേഷം തുടർനടപടി തീരുമാനിക്കുമെന്നും ഇത് അപൂർവ കേസാണെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ഈശ്വർ ഹസാബി പറഞ്ഞു.നവജാത ശിശുവിന്റെ ജനനസമയത്ത് ഉള്ളിൽ മറ്റൊരു ഗർഭപിണ്ഡത്തിന്റെ വികാസം സൂചിപ്പിക്കുന്ന ഈ അവസ്ഥ വളരെ അപൂർവമാണ്. ലോകമെമ്പാടും ചുരുക്കം ചില കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഈശ്വർ പറഞ്ഞു.