ഓണാഘോഷം സമാപിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ ഒരു മാസത്തിലേറെ നീണ്ട ഓണാഘോഷം സമാപിച്ചു. ഓണാഘോഷ പരിപാടിയിൽ കെ.ആർ പുരം എം.എൽ.എ ബി.എ. ബസവരാജ്, കന്നട ചലച്ചിത്ര താരവും നാടക പ്രതിഭയും അധ്യാപികയുമായ പ്രഫ. ലക്ഷ്മി ചന്ദ്രശേഖർ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപൻ, കവിയും അധ്യാപകനുമായ വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. ജൂബിലി കോളജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിരയോടെയാണ് പരിപാടി ആരംഭിച്ചത്.
പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, സോണൽ സെക്രട്ടറിമാരായ എ.യു. രാജു, ബാലകൃഷ്ണപിള്ള, എസ്. വിശ്വനാഥൻ, പുരുഷോത്തമൻ നായർ എന്നിവർ പങ്കെടുത്തു.
പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാർ സിംഗർ താരം ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ വയലിൻ ആർട്ടിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ ഗാനമേളയോടെയാണ് ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണത്.