ട്രെയിൻ യാത്രക്കിടെ ഒറ്റപ്പാലം സ്വദേശിനി മരിച്ചു
text_fieldsജയലക്ഷ്മി
ബംഗളൂരു: ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പാലക്കാട് സ്വദേശിനി ട്രെയിനിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. ആർമി ഓഫിസ് സ്റ്റാഫായ ഒറ്റപ്പാലം ലക്കിടി സ്വദേശി ജി. ജയലക്ഷ്മിയാണ് (55) ആന്ധ്ര കുപ്പത്തുവെച്ച് മരണപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനായ ബംഗാർപേട്ടിൽ ട്രെയിൻ നിർത്തി ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങവെയാണ് സംഭവം. വിവരമറിഞ്ഞ മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകൻ ഫൈസലിന്റെ നേതൃത്വത്തിൽ അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായം നൽകി. ഭർത്താവ് രാജൻ ബംഗളൂരുവിൽ എ.സി മെക്കാനിക്കും വിൽപനക്കാരനുമാണ്. ഏക മകൾ ആതിര ബംഗളൂരുവിൽ ബി.ബി.എ വിദ്യാർഥിയാണ്.