Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘റമദാൻ സംഗമം ’26’...

‘റമദാൻ സംഗമം ’26’ പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
‘റമദാൻ സംഗമം ’26’ പോസ്റ്റർ പ്രകാശനം ചെയ്തു
cancel
camera_alt

‘റ​മ​ദാ​ൻ സം​ഗ​മം 2026’ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം​ചെയ്യുന്നു

Listen to this Article

ബംഗളൂരു: ബംഗളൂരു മലയാളികളുടെ വാര്‍ഷിക ഇഫ്ത്വാർ സംഗമമായ ‘റമദാൻ സംഗമം 2026’ന്‍റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനംചെയ്തു. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹലില്‍ ഫെബ്രുവരി 21ന് നടക്കുന്ന റമദാൻ സംഗമത്തിന്‍റെ പ്രമേയം ‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ്. ജമാഅത്തെ ഇസ്‍ലാമി കേരള ബംഗളൂരു സിറ്റി വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

കെ.എം. സിദ്ദീഖ്, വി.പി. സിറാജ്, അക്ബർ ബാദുഷ, വി.എൻ.കെ. സൽമാൻ, കെ.എം. അനീസ്, ഷബീർ കരുവാട്ടിൽ, അബ്ദുല്ല ഇൻഫിനിറ്റി, അബ്ദുൽ ലത്വീഫ് മെജസ്റ്റിക്, ഹസൻ പൊന്നൻ, ഷമീർ മുഹമ്മദ്, ഷബീർ കൊടിയത്തൂർ, അമീൻ കുന്നുംപുറം, കെ.വി. ഖാലിദ്, റഹീം കോട്ടയം, മഷ്ഹൂദ് ഹെബ്ബാൾ, സമദ് സൗഭാഗ്യ തുടങ്ങിയവർ സംഗമത്തിന്‍റെ ലക്ഷ്യങ്ങളെക്കുറിച്ചും റമദാൻ നൽകുന്ന ഐക്യത്തിന്‍റെ സന്ദേശത്തെക്കുറിച്ചും സംസാരിച്ചു. റമദാൻ സംഗമത്തിൽ വൈവിധ്യമാർന്ന ആത്മീയ, സാംസ്കാരിക, വൈജ്ഞാനിക പരിപാടികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
TAGS:Ramadan Sangamam Poster Released 
News Summary - Ramadan Sangamam 26 poster released
Next Story