Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎസ്.കെ.ജെ.എം മൗലിദും...

എസ്.കെ.ജെ.എം മൗലിദും ഇശ്ഖ്-ഇ-റസൂൽ മജ്‍ലിസും സംഘടിപ്പിച്ചു

text_fields
bookmark_border
എസ്.കെ.ജെ.എം മൗലിദും ഇശ്ഖ്-ഇ-റസൂൽ മജ്‍ലിസും സംഘടിപ്പിച്ചു
cancel

ബംഗളൂരു: ജില്ലാ സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'മൗലിദ്, ഇശ്ഖ്-ഇ-റസൂൽ' പരിപാടി എസ്‌കെജെഎം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റസാഖ് ഫൈസി കുടകിൻ്റെ അധ്യക്ഷതയിൽ ബംഗളൂരു ബിയാരി ഇൽം സെൻ്ററിൽ നടന്നു. സംഗമത്തിൽ പണ്ഡിതൻ അബ്ദുറഹ്മാൻ അർഷദി സാലെത്തൂർ സന്ദേശം നൽകി.. പ്രവാചകനോടുള്ള സ്നേഹം ഇസ്‌ലാമിലെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്; വിശ്വാസം പുതുക്കാനും ശക്തിപ്പെടുത്താനും പ്രവാചകന്റെ ജന്മദിനം പ്രചോദനമേകുന്നെന്നും പറഞ്ഞു.

ബംഗളൂരു ബിയാരി ജമാഅത്ത് കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ പ്രസിഡന്റ് സവാദ് മുഹമ്മദ് കുഞ്ഞി ഉജിരെ, ജനറൽ സെക്രട്ടറി അഹമ്മദ് ഷെരീഫ് വഗ്ഗ, ട്രഷറർ റിസ്‌വാൻ എന്നിവരെയും, സമസ്തയുടെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട ബിയാരി ഇൽമ് സെന്റർ 'സദർ' ഹംസ ഫൈസി തോഡറിനെയും ബംഗളൂരു ജില്ലാ എസ്.കെ.ജെ.എം) ചടങ്ങിൽ ഷാളണിയിച്ച് ആദരിച്ചു. എസ്‌കെജെഎം ബംഗളൂരു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി കാസർകോട് സ്വാഗതവും ബിയാരി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി റിയാസ് പാനെമംഗലൂർ നന്ദിയും പറഞ്ഞു.

ജില്ലാ നേതാക്കളായ ഹസൈനാർ ഫൈസി കൊടഗ്, സഫ്‌വാൻ ഫൈസി ബെഗൂർ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളും ബിയാരി ഇൽമ് സെന്റർ അധ്യാപകരായ അബ്ദുൽ റഹ്മാൻ ഫൈസി, ഹാഫിസ് മുഹമ്മദ് ആഷിഖ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ജമാഅത്ത് നേതാക്കളായ എൻ.ഹക്കീം വിട്ല, ഹൈദർ ഹാജി ജോക്കാട്ടെ, ഇബ്രാഹിം ഇനോളി, എ.ബി. മുഹമ്മദ് ആറള, ഹാജി അബ്ദുൽ ഹമീദ് മടിക്കേരി, ഇബ്രാഹിം എ.ജോക്കാട്ടെ, മുഹമ്മദ് റഫീഖ് കൊഡ്ലിപ്പേട്ട്, താഹ അസ്ഹരി ബി.സി റോഡ്, അബ്ദുൽ ലത്തീഫ് സകലേഷ്പൂർ, അഷ്റഫ് അർക്കാന എന്നിവർ സംബന്ധിച്ചു.

Show Full Article
TAGS:skjm metro news Banglore News 
News Summary - SKJM organized Maulid and Ishq-e-Rasool Majlis
Next Story