Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകന്നട സൈൻ ബോർഡ്...

കന്നട സൈൻ ബോർഡ് നടപ്പാക്കാൻ സമയപരിധി നിശ്ചയിക്കണം- ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ

text_fields
bookmark_border
Representation image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ബംഗളൂരു: നിർബന്ധിത കന്നട സൈൻബോർഡുകൾ നടപ്പാക്കുന്നതിനുള്ള സമയപരിധി സംസ്ഥാന സർക്കാർ നിശ്ചയിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പാർട്ടി ഭേദമന്യേ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

കന്നട സാംസ്കാരിക മന്ത്രി ശിവരാജ് തങ്കടഗിയോട് ചോദ്യം ഉന്നയിച്ച കോൺഗ്രസ് എം‌.എൽ‌.സി ഉമാശ്രീ ബംഗളൂരുവിലെ നിരവധി സ്ഥാപനങ്ങൾ നിയമം പാലിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചു. കന്നട ഭാഷ സമഗ്ര വികസന നിയമത്തിലെ 2024 ലെ ഭേദഗതിയെത്തുടർന്ന് എല്ലാ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും 60 ശതമാനം സൈൻബോർഡുകളും കന്നടയിലാണെന്ന് ഉറപ്പാക്കണമെന്ന് അവർ ചൂണ്ടിക്കാണിച്ചു. നിയമം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.

ബംഗളൂരുവിന്‍റെ ചില ഭാഗങ്ങളിൽ ആളുകളുടെ മനോഭാവം വ്യത്യസ്തമാണ്. അവർ മറ്റൊരു രാജ്യത്ത് താമസിക്കുന്നതുപോലെയാണ് പെരുമാറുന്നത്. നിയമം നടപ്പാക്കാൻ സർക്കാർ സമയപരിധി നിശ്ചയിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നിയമനിർവഹണം ആരംഭിച്ചു കഴിഞ്ഞു. സ്ഥാപന ഉടമകൾക്ക് 15 ദിവസം മുതൽ ഒരു മാസം വരെ സമയപരിധി നിശ്ചയിക്കും. കടകളും സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ലെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി മറുപടി നൽകി.

Show Full Article
TAGS:Legislative Council member Kannada sign boards 
News Summary - Time limit should be set for implementation of Kannada sign boards - Legislative Council members
Next Story