Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2026 9:08 AM GMT Updated On
date_range 24 April 2026 9:08 AM GMTഇടിമിന്നലേറ്റ് രണ്ട് കർഷകർ മരിച്ചു
text_fieldsമംഗളൂരു:ബിദാറിൽ ഇടിമിന്നലേറ്റ് രണ്ട് കർഷകർ മരിച്ചു. നവദഗി സ്വദേശി രേവണസിദ്ധ (28), ജേവർഗി സ്വദേശി യല്ലലിംഗ (28) എന്നിവരാണ് മരിച്ചത്.
ഭാൽക്കി താലൂക്കിലെ നവദഗി ഗ്രാമത്തിൽ ഇരുവരും കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രണ്ടുപേരും വയലിലെ മാവിൻ ചുവട്ടിൽ അഭയം തേടിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഖടക് ചിഞ്ചോളി പൊലീസ് കേസെടുത്തു. ഇടിമിന്നൽ ഉണ്ടാകുമ്പോൾ മരങ്ങൾക്കടിയിൽ അഭയം തേടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Next Story


