Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​നെ​സ്കോ സം​ഘം ഹം​പി...

യു​നെ​സ്കോ സം​ഘം ഹം​പി സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
യു​നെ​സ്കോ സം​ഘം ഹം​പി സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യു​നെ​സ്കോ സം​ഘം ഹം​പി സ​ന്ദ​ർ​ശി​ക്കുന്നു

ബംഗളൂരു: യുനെസ്കോ സംഘം ഹംപിയിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു. വിജയ നഗര സാമ്രാജ്യത്തിന്‍റെ ചരിത്രം യുനെസ്കോ സംഘത്തിന് ഗൈഡുകള്‍ പരിചയപ്പെടുത്തി. വിജയനഗര ജില്ല കളക്ടര്‍ കവിത എസ്. മണ്ണിക്കേരി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം സന്ദര്‍ശനം നടത്തി.

വിജയനഗര, കൊപ്പൽ ജില്ലാ ഭരണകൂടങ്ങൾ സംഘത്തോടൊപ്പം ഹൊസപേട്ടയിൽ യോഗം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള 22 ലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഹംപി പൈതൃക സ്മാരകങ്ങളുടെയും സുസ്ഥിര വിനോദസഞ്ചാരത്തിന്‍റെയും സംരക്ഷണം, കാർഷിക ടൂറിസം, ഫാം സ്റ്റേകൾ എന്നിവ പ്രോത്സാഹിപ്പിക്കൽ, ഹംപിയിലേക്കുള്ള കണക്ഷൻ റോഡുകളും വിനോദസഞ്ചാര സൗകര്യങ്ങളും വികസിപ്പിക്കൽ എന്നീ ആവശ്യങ്ങൾ യോഗത്തിൽ ചര്‍ച്ച ചെയ്തു.

അഞ്ജനാദ്രിയിൽ റോപ്പ്‌വേ, അടിയന്തര മെഡിക്കൽ സൗകര്യം, കമലാപുർ തടാകത്തിന്‍റെ പുനരുജ്ജീവനം, ആശുപത്രി, ശുചിത്വ സംവിധാനം മെച്ചപ്പെടുത്തൽ, ‘ഹംപി ബൈ നൈറ്റ്’ പദ്ധതി നടപ്പാക്കൽ എന്നിവക്കുള്ള നിർദേശവും യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു. പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തദ്ദേശീയരെ സ്ഥലം സന്ദര്‍ശിക്കുന്നതില്‍നിന്നും തടയരുതെന്നും യോഗം വിലയിരുത്തി. പുതിയ മാനേജ്മെന്‍റ് പ്ലാനിൽ യോഗത്തിന്‍റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വിജയനഗര ജില്ല ഡെപ്യൂട്ടി കമീഷണർ ഉറപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Unesco Hampi Vijayanagara 
News Summary - UNESCO Team Visits Hampi
Next Story