Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2026 2:16 AM GMT Updated On
date_range 24 Aug 2026 2:16 AM GMTതുംഗഭദ്ര നദിയിൽ യുവതിയും മകളും മുങ്ങിമരിച്ചു
text_fieldsബംഗളൂരു: ഹംപിയിൽ തുംഗഭദ്ര നദിയിൽ യുവതിയും മകളും മുങ്ങിമരിച്ചു. കെ.ഷാഹിൻ (38), മകൾ യാഷ്മിൻ (13) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.മകൻ അസീസിനെ (10) രക്ഷപ്പെടുത്തി. രാവിലെ 9.30 ഓടെ ആന്ധ്രാപ്രദേശിലെ കർനൂളിൽ നിന്നുള്ള 15 അംഗ വിനോദസഞ്ചാരികളില മൂവരും നദിയിൽ കുളിക്കാൻ പോയപ്പോൾ പെൺകുട്ടി നിയന്ത്രണം തെറ്റി നദിയിലേക്ക് വീഴുകയായിരുന്നു.
മാതാവും മകനും നദിയിലേക്ക് ചാടി, ഇരുവരും ഒഴുക്കിൽപ്പെട്ടു. നാട്ടുകാർ ശ്രമിച്ചെങ്കിലും മകനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ, നേരത്തെ വിനോദസഞ്ചാരികൾ നദിയിലേക്ക് അധികം ആഴത്തിൽ ഇറങ്ങുന്നത് തടയാൻ ടൂറിസം വകുപ്പ് ജീവനക്കാരെ വിന്യസിക്കാറുണ്ടായിരുന്നു. നിലവിൽ ആ സംവിധാനം ഇല്ല. ഹംപി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Next Story


