ഇന്ന് മാതൃദിനം: കരഞ്ഞ് കണ്ണീർ തോർന്ന് ഗസ്സയിലെ അമ്മമാർ -PHOTOS
‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ ഒരുകോടി ഈശ്വര വിലാപം...’
ഗസ്സയിൽ എല്ലാ വിലാപങ്ങൾക്കും മുകളിൽ കുഞ്ഞുങ്ങളുടെ രോദനം ഉയർന്ന് കേൾക്കുന്നു...
മനസാക്ഷിയുള്ളവർ ലോകത്തിന്റെ ഏത് കോണിൽ നിന്നും അതറിയുന്നു... അനുഭവിക്കുന്നു...
ഇവിടെ, അമ്മമാരുടെ കണ്ണുകൾ കണ്ണീർ തോർന്നിട്ട് നാളേറെയായി...ചുറ്റും ജീവൻ പൊലിഞ്ഞ കുഞ്ഞുങ്ങൾ... എങ്ങും ചോരമണം മാത്രം...
നിരാശയറ്റ കണ്ണുകളുമായി കുഞ്ഞുങ്ങളും അമ്മമാരും...
ലോകം മാതൃദിനം ആചരിക്കുമ്പോൾ, ഈ മണ്ണിലെ അമ്മമാരെ മറന്നുപോകരുത്...
ഗസ്സയിൽ നിന്ന് ഒരു ചിത്രം പോലുമില്ല... കണ്ണുനിറയാത്തതായി...കണ്ണുനിറക്കാത്തവയായി...
ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുള്ള സാലിയുടെ മൃതദേഹവുമായി ബന്ധു ഇനാസ് അബു മാമർ [മുഹമ്മദ് സലീം/റോയിട്ടേഴ്‌സ്]
ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഗസ്സയിലെ ഗർഭിണിയുടെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ആശുപത്രിയിൽ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച മകന്റെ മൃതദേഹം കണ്ട് വിലപിക്കുന്ന സ്ത്രീ
അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച കുഞ്ഞിന്റെ മൃതദേഹത്തിൽ ചുംബിക്കുന്ന ഫലസ്തീനി മാതാവ്
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഭയന്നുകരയുന്ന കുട്ടികൾ. (അഹ്മദ് ഹസബല്ല / ഗെറ്റി ഇമേജസ്)
2018 മെയ് 15 ന് ഇസ്രായേൽ സൈന്യം പ്രയോഗിച്ച കണ്ണീർ വാതകം ശ്വസിച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി മാതാവ് ഗസ്സ സിറ്റി ആശുപത്രി മോർച്ചറിയിൽ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങൾ ആശുപത്രിയിൽ