ഓർമകളെ കൈവള ചാർത്തി വരൂ.....
text_fieldsചലച്ചിത്ര ഗീതികലയിൽ ഏകാന്ത മനസ്സിന്റെ ആത്മനിയന്ത്രണ സാധ്യതകളും അവ്യാഖ്യേയമായ അനുഭൂതികളും ഇത്രമാത്രം സൂക്ഷ്മമാക്കിയതിൽ ഒ.എൻ.വിയെപ്പോലെ വിജയിച്ച മറ്റൊരാളുണ്ടായില്ല. ഒരേസമയം കാൽപനികവും ക്ലാസിക്കലുമാകുന്ന ഭാവഗീതാത്മകത മലയാള ഗീതികളിൽ സന്നിവേശിപ്പിച്ചു അദ്ദേഹം. ഒരേകാന്തഭാഷണത്തിന്റെ കാവ്യ കലാലാവണ്യം എപ്പോഴും അദ്ദേഹം സൂക്ഷിച്ചുപോന്നിരുന്നു പാട്ടിൽ. അന്തരംഗത്തിലലിയും ബന്ധുരശ്രുതികളാണ് കവി തന്റെ പാട്ടാക്കി മാറ്റിയത്. ഗാനകല ഒ.എൻ.വിയിൽ ഏകാന്തമന്ത്രണത്തിന്റെ ഭാവകലയായി മാറി. മുഗ്ദ്ധനേരത്തിന്റെ കലയായി പാട്ടിനെ പരിണമിപ്പിക്കുന്ന ഈ കാൽപനിക ജാഗ്രതയിൽ കവിക്ക് കൂട്ടായി നിന്ന ഘടകങ്ങൾ പലതാണ്. കൈവളകൾ തീർക്കുന്ന ഭാവബന്ധങ്ങൾ ഒ.എൻ.വി പാട്ടുകളിൽ സാന്ദ്രമാകുന്നു.
വളകൾ പണിയുന്ന ശബ്ദജാലങ്ങളുടെ ഹൃദയോത്സവങ്ങൾ അത്രക്കേറെയുണ്ട് ഒ.എൻ.വിയുടെ ഗാനങ്ങളിൽ. സംഗീതത്തിന്റെ സൗന്ദര്യബോധത്തെ പാട്ടിൽ അലങ്കരിച്ചുവെക്കാൻ കൈവളകൾ കവിയെ തുണക്കുന്നു. പാട്ടിൽ ശ്രുതിലയനിബന്ധിതമായ ജൈവികതയുണ്ടാക്കുന്നതിൽ ഈ കൈവളകൾക്ക് വലിയ പ്രാധാന്യമുണ്ട്. വാക്കിന്റെ കൂടെ അതിസൂക്ഷ്മമായ രൂപത്തിൽ സംഗീതം പിറക്കുന്ന ഈ ഗാനകലയെ സഫലമാക്കുന്നത് വളകൾ കൊണ്ടുവരുന്ന അനുഭവങ്ങളുടെ അണിയാണ്. ഭാവാത്മകതയുൾക്കൊള്ളുന്ന ഒരു സംഗീത പ്രപഞ്ചത്തെ കൊണ്ടുവരുന്നുണ്ട് ഈ വളകൾ. പ്രണയഭാഷയിൽ സംഗീതാർദ്രമായ ഒരനുഭവത്തെ നിറക്കുകയാണ് കൈവളകൾ. പാട്ടിൽ അനുഭൂതിയുടെ വേളകൾ പണിയുകയാണവ. വളകൾ പ്രണയാടയാളങ്ങൾ ആയിത്തീരുന്നു. പ്രണയത്തെ പ്രചോദിപ്പിക്കുന്നതിനും പ്രതിനിധാനം ചെയ്യാനും വളകൾക്കാകുന്നു. പാട്ടിലെ നിസ്തുലമായ ഉപമാനമായിത്തീരുന്നു വള. ദൃശ്യതയെയും ശ്രാവ്യതയെയും പാട്ടിൽ ഒരു പോലെ വാങ്മയപ്പെടുത്തുകയായിരുന്നു അവ. പ്രണയത്തിന്റെ പ്രാണ നിമിഷങ്ങൾക്ക് ജീവനേകുകയായിരുന്നു വളകൾ. പാട്ടിനുള്ളിൽ അനുരാഗത്തിന്റെ മറ്റൊരു സൗന്ദര്യലോകം തീർത്ത് കൈവളകൾ. പാട്ടിലെ പ്രണയ സാമഗ്രികളായി മാറി അവ. പ്രണയം നിറവേറാനുള്ള തിടുക്കം, അടുപ്പത്തിന്റെ അനുശ്രുതികൾ എന്നിവയെല്ലാം പാട്ടിലൊരുക്കുവാൻ അവക്കാകുന്നു. സ്മൃതികളിലെ ഗൃഹാതുരതയെ ആർദ്രമാക്കുന്നതും ഈ വളകളാണ്.‘‘മെല്ലെ മെല്ലെ പിന്നിൽവന്നു കണ്ണുപൊത്തും നേരം, ഇന്നു നിന്റെ കാതിലെന്റെ കൈവളകൾ പാടും’ എന്ന് പാടുന്ന ഒരനുരാഗിയുണ്ടായിരുന്നു ഒ.എൻ.വിപ്പാട്ടിൽ.
ബന്ധുരമായൊരനുരാഗത്തെ പ്രാണനിൽ തൊട്ടുണർത്തുകയാണ് പാടുന്ന ഈ കൈവളകൾ (പ്രേംപൂജാരി). ‘അലസമനോജ്ഞം ഒരുവൾ വരുമ്പോൾ തങ്കവളകൾ ചിരിക്കുന്നു.’ വളകൾ പാട്ടിലെ ശബ്ദാനുകൂലതകൾ ആയിത്തീരുന്നു. പ്രണയത്തിന്റെ വിനിമയമാധ്യമമെന്ന നിലയിലുള്ള നിർവഹണശേഷി വളകൾക്ക് സ്വന്തമായിത്തീരുന്നു. കാണിയും പങ്കാളിയും സ്വയം വെളിെപ്പടുന്ന പാട്ടുസന്ദർഭങ്ങളുണ്ടാകുന്നു. വളകൾ കൈകൾക്ക് അഴക് നൽകുന്നതുപോലെ പാട്ടിനും അഴക് നൽകുന്നു. പതിവുജീവിതത്തിലെ പ്രണയത്തിന് ചാരുതകൾ നൽകുന്നുണ്ട് കൈവളകൾ. ‘കിളിയാട്ടാൻ വന്നവളേ നിന്റെ വള പാടും തന്നാനം’ എന്ന വരിയിൽ ഇത് കാണാം. ‘നീ പോരൂ, എന്റെ കൈയിൽ നീയീ പൊൻവളകൾ ചാർത്തിടൂ’ എന്ന പാട്ടിലുണ്ട് കാൽപനികത കിലുങ്ങുന്ന വളകൾ. പാട്ടിനെ കിലുക്കത്തിന്റെ കലയാക്കി മാറ്റുകയായിരുന്നു കൈവളകൾ. വളകളുടെ സാന്നിധ്യം പാട്ടിനെ ശ്രുതിലയവും ഐന്ദ്രികവുമാക്കിത്തീർക്കുന്നു. പാട്ടിൽ വളകളുടെ സ്വരലയം കേൾവിപ്പെടുന്നു. പ്രണയത്തിന്റെ പരകോടിയിൽ വളകളുടെ ഭാഷ പാട്ടിന് പലവിധ സ്വരവൈവിധ്യം നൽകുന്നു. ‘കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു, കളമൊഴി നിൻ കയ്യിലൊരു കുളിരുമ്മ വെച്ചു’ എന്ന വരി അടിമുടി പ്രണയഭരിതമാകുന്നത് അത് വളകളുടെ ചിത്രശാലയായി മാറുന്നതിനാലാണ്. ‘ചോപ്പു കൈവളപ്പൊട്ടുകൾ കാൺകെയോർത്തു നിൽക്കുവതാരെ നീ’ എന്ന് പാടുമ്പോൾ പൊട്ടിച്ചിരിക്കുകയും പൊട്ടിച്ചിതറുകയും ചെയ്യുന്ന വളകൾ പാട്ടിലെ ഒരനന്യവാങ്മയമായിത്തീരുന്നു. വളകൾ നൽകുന്ന പ്രേമാർദ്രതയും സാധാരണതയും നാദലയവും നിശ്ശബ്ദതയുമെല്ലാം പാട്ടിൽ ജീവിതാനുഭവങ്ങളുടെ കലാത്മക മുഹൂർത്തത്തെ തീവ്രമാക്കുന്നു.
‘മെല്ലെയുതിരുന്ന വളകിലുക്കങ്ങൾകൊണ്ട് സമൃദ്ധമാണ് ഒ.എൻ.വി ഗാനങ്ങൾ. ആ വളകിലുക്കത്തെ തേകിപ്പകരുമ്പോഴത് തേൻമൊഴിയായിത്തീരുന്നു. ഏഴു നിറമുള്ള കുപ്പിവള വിൽക്കുന്ന മാരിവിൽക്കാവടിക്കാരനെ കാണാം കവിയുടെ പാട്ടിൽ. കൈനിറയെ വളകളില്ലാതെ കയർപിരിക്കുന്ന പെണ്ണാളിനെയും ഒരു പാട്ടിൽ കാണിച്ചുതരുന്നുണ്ട് ഒ.എൻ.വി. ‘പൈതലെ തൊട്ടിലാട്ടുന്നൊരമ്മതൻ കൈവള പാടുന്നുണ്ടോ’എന്ന് കവി സന്ദേഹിക്കുന്നുണ്ട്. ‘കുഞ്ഞു കൈത്തണ്ടയിൽ കുപ്പിവളയിട്ടു നെഞ്ചോടണച്ചു ഞാൻ മെല്ലെയോതി, പൊന്നിൻ വളയിട്ടു നാളെയീ കൈകളെൻ കൺമണിക്കുഞ്ഞിനെ തൊട്ടിലാട്ടും’ എന്ന വരികൾ വാത്സല്യമുഗ്ധമായ വികാരങ്ങളുടെയും നിനവുകളുടെയും സംഗമ സൗന്ദര്യത്തിന്റെ പരിണാമമുഹൂർത്തങ്ങൾ ആയിരുന്നു.
പ്രണയം ചൈതന്യനിർഭരമായിത്തുടരുന്നുണ്ട്, ഒ.എൻ.വിയുടെ ഗാനങ്ങളിൽ. ‘പ്രണയികളായിരിക്കുക’ എന്ന ഒരവസ്ഥയെ ഈ കൈവളകൾ ധന്യമാക്കുന്നു. പാടുന്ന വളകൾ നിരവധിയുണ്ട് ഒ.എൻ.വിയുടെ പാട്ടുകളിൽ. ശബ്ദസൗഖ്യത്തിന്റെ തോരണങ്ങൾ വളകളിൽ തൂക്കിയിട്ടിരിക്കുകയാണ് കവി. തഴുകിയ കാറ്റിന്റെ തരിവള ചിരിക്കുന്നുണ്ട് ഒ.എൻ.വിയുടെ പാട്ടുകളിൽ. ‘‘കരിവള തരിവള ചേരും കൈത്തണ്ടിൽ പൊന്നിൻവളകൾ ചേർത്തുവെക്കുന്ന പ്രണയിനിയെക്കാണാമതില. പാട്ടിനെ അപാരമായ സൗന്ദര്യാനുഭവമാക്കി മാറ്റുന്നുണ്ട്. ഈ കൈവളകൾ. പ്രണയത്തിന്റെ പ്രസാദ സ്മൃതികൾ പങ്കിടുകയാണവ. അവ പലപ്പോഴും വിരഹത്തിന്റെയൂമ വിമുകതയുടെയുമൊക്കെ നിശ്ശബ്ദവിനിമയം സാധ്യമാക്കിത്തരുന്നു. കിലുങ്ങുന്നവളകൾ കവിയുടെ കാവ്യകൽപനാലോകത്തെ പാട്ടിൽ പരിഭാഷപ്പെടുത്തുന്നു. കേവലതയിൽനിന്ന് ഭാവുകതയിലേക്കുള്ള മനോഹര കൽപനകൾ ചമയ്കുകവാൻ കൈവളകൾ കവിയെ സഹായിച്ചിട്ടുണ്ട്. ഭാവനയും ഭാവവും ഭാഷയും സംഗീതവുമലിഞ്ഞ് ലയിച്ച് സപ്ന്ദിക്കുന്ദ ഒന്നാാണ് ഒ.എൻ.വിയുശട കാവ്യചൈതന്യമെന്ന് വൈലോപ്പിള്ളി എഴുതിയത് ശരിയെന്ന് തോന്നും അദ്ദഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ.
പ്രണയത്തിന്റെ ധാന്യസ്ഥലികൾ, കാത്തിരിപ്പ്, പ്രണയനിശ്ശബ്ദത, മൗനത്തിന്റെ ഭംഗികൾ എനിനവയെല്ലാം കൈവളകൾ പാട്ടിൽ നിർമിശച്ചടുക്കുന്നുണ്ട്. ഭൂതകാലത്തിന്റെ വർത്തമാനകാല നിമിഷങ്ങളെ (ടി.എസ്. എലിയറ്റ്) പാട്ടിൽ കൊണ്ടുവരാനുംകൈവളകൾക്ക് കഴിയുന്നു. ജീവിതത്തിന് നാമറിഞ്ഞുപോന്ന സ്മരണാർദ്രതകളെ ജ്വലിപ്പിച്ചെടുക്കുവാൻ ഒ.എൻ.വിപ്പാട്ടുകളിൽ കൈവളകളുടെ കൈവല്യമുണ്ടായിരുന്നു. ‘ഓർമകളെ കൈവളചാർത്തി വരൂ’എന്ന് അദ്ദേഹം ഒരു പാട്ടിൽ എഴുതിയത്. മറ്റൊന്നിരുമായിരുന്നില്ലല്ലോ....
.