Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightCanadachevron_rightഇന്ത്യൻ വിദ്യാർഥി...

ഇന്ത്യൻ വിദ്യാർഥി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ഇന്ത്യൻ വിദ്യാർഥി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി കാനഡയിൽ ഹൃദയാഘാതം വന്നു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അഹ്മദ്(25)ആണ് മരിച്ചത്. കാനഡയിലെ കൊണസ്റ്റോഗ കോളജിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ചെയ്യുകയായിരുന്നു അഹ്മദ്. തെലങ്കാനയിലെ രാഷ്ട്രീയ പാർട്ടിയായ മജ്ലിസ് ബച്ചാവോ തെഹ്‍രീക് നേതാവ് അംജദുല്ല ഖാൻ ആണ് മരണവിവരം സാമൂഹിക മാധ്യമം വഴി അറിയിച്ചത്. മൃത​ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് അഹ്മദിന്റെ കുടുംബം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറോട് അഭ്യർഥിച്ചു.

കഴിഞ്ഞയാഴ്ച അഹ്മദിന് പനി ബാധിച്ചിരുന്നതായി അംജദുല്ല ഖാൻ അറിയിച്ചു. പിന്നീടാണ് വിദ്യാർഥി ഹൃദയാഘാതം വന്ന് മരിച്ചതായി ബന്ധു അറിയിച്ചത്.


Show Full Article
TAGS:Indian student cardiac arrest canada 
News Summary - Indian student from Hyderabad dies of cardiac arrest in canada
Next Story