Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2024 3:39 AM GMT Updated On
date_range 2024-09-18T09:09:59+05:30ഓണ വിരുന്നൊരുക്കി ‘എന്റെ കാനഡ’ ഓണച്ചന്ത
text_fieldsഓട്ടവ: മലയാളികൾക്ക് ഓണ വിരുന്നൊരുക്കി ഈ വർഷത്തെ ‘എന്റെ കാനഡ’ ഓണച്ചന്തയ്ക്ക് സമാപനം. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി എത്തിയ നാലാം സീസണിൽ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ അയ്യായിരത്തിലധികം പേർ ഒഴുകിയെത്തി.
കാനഡയിലെ വിവിധ പ്രവശ്യകളിൽ നിന്ന് കുടുംബമേതവും അല്ലാതെയും പരിപാടിയിൽ പങ്കെടുക്കാൻ മലയാളികൾ എത്തി. മലയാളി റാപ്പർ വേടന്റെ സംഗീതനിശയുമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ൃ
ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ ഇത്തവണത്തെ ഓണച്ചന്തയുടെ ഭാഗമായി സംഘാടകർ ഒരുക്കിയിരുന്നു.
Next Story