Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2024 2:07 PM GMT Updated On
date_range 2024-11-16T19:37:09+05:30വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ഫുട്ബാൾ മേള 30ന്
text_fieldsവാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യു.എം.എ) സംഘടിപ്പിക്കുന്ന ഫുട്ബാൾ മേള ഈ മാസം 30ന് നടക്കും.
‘ഡബ്ല്യു.എം.എവിന്റർ കപ്പ് സീസൺ ഒന്നിനാണ് ബാലിഗണർ ജി.എ.എ ക്ലബ് ഇൻഡോർ സ്റ്റേഡിയം വേദിയാകുന്നത്. അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരക്കും. രാവിലെ എട്ടിന് തുടങ്ങുന്ന മത്സരങ്ങൾ രാത്രി ഒമ്പതിന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
30 വയസിന് മുകളിലും താഴെയുമുള്ളവർക്കായുള്ള വിഭാഗങ്ങളിലായാണ് മത്സരം. ഇരുവിഭാഗങ്ങളിലും ജേതാക്കൾക്ക് ട്രോഫിയും 601 യൂറോയും സമ്മാനിക്കും. റണ്ണേഴ്സപ്പിന് 401 യൂറോയും ട്രോഫിയും നൽകുമെന്നും സംഘാടകർ അറിയിച്ചു.
Next Story