Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightUSchevron_rightരണ്ടുദിവസമായി...

രണ്ടുദിവസമായി നിർത്താതെ ചുമയും ശ്വാസംമുട്ടലും; യു.എസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ

text_fields
bookmark_border
Indian Student Died In US
cancel
Listen to this Article

വാഷിങ്ടൺ: നവംബർ ഏഴിനാണ് ഇന്ത്യൻ വിദ്യാർഥിനിയായ രാജലക്ഷ്മിയെ യു.എസിലെ ടെക്സാസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് രാജലക്ഷ്മി. ടെക്സാസിലെ എ ആൻഡ് എം യൂനിവേഴ്സിറ്റി കോർപസ് ക്രിസ്റ്റിയിൽ നിന്നാണ് രാജലക്ഷ്മി ബിരുദം പൂർത്തിയാക്കിയത്. പഠന ശേഷം ജോലിക്കായുള്ള ശ്രമത്തിലായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രാജലക്ഷ്മിക്ക് കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നുവെന്നാണ് അടുത്ത ബന്ധുവായ ചൈതന്യ പറയുന്നത്. നവംബർ ഏഴിന് രാവിലെ അലാറം തുടർച്ചയായി അടിച്ചിട്ടും രാജലക്ഷ്മി എഴുന്നേറ്റില്ല. ഉറക്കത്തിനിടെയായിരുന്നു മരണമെന്നാണ് സുഹൃത്തുക്കൾ കരുതുന്നത്. മരണകാരണം അറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കർഷകരായ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു ​രാജലക്ഷ്മിയുടെ പ്രധാന ലക്ഷ്യമെന്ന് ചൈതന്യ പറയുന്നു. മകളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാൻ വലിയ സാമ്പത്തിക ചെലവുവരും. അതിനായി സുഹൃത്തുക്കൾ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ വായ്പയുടെ ഇനത്തിലും രാജലക്ഷ്മിക്ക് വലിയ ബാധ്യതയുണ്ട്.

Show Full Article
TAGS:Indian Student USA Latest News nri 
News Summary - Andhra student dies in US; friends say she had been coughing for 2 days
Next Story