Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഓഫീസിൽ കുഴഞ്ഞുവീണു;...

ഓഫീസിൽ കുഴഞ്ഞുവീണു; ബംഗളുരു സ്വദേശി ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
ഓഫീസിൽ കുഴഞ്ഞുവീണു; ബംഗളുരു സ്വദേശി ദമ്മാമിൽ നിര്യാതനായി
cancel
Listen to this Article

ദമ്മാം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കർണാടക സ്വദേശി ദമ്മാമിൽ മരിച്ചു. ബംഗളുരു സ്വദേശിയായ ബാലാജി പത്മനാഭൻ കൊണ്ടയ്യ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ സഹപ്രവർത്തകർ ദമ്മാമിലെ അൽ മന ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ദമ്മാം അൽ മന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

Show Full Article
TAGS:Bengaluru native died collapsing Dammam 
News Summary - A Bengaluru native died after collapsing in his office in Dammam
Next Story