എ. മുഹമ്മദലി ആലത്തൂർ അന്തരിച്ചു
text_fieldsഎ. മുഹമ്മദലി ആലത്തൂർ
ആലത്തൂർ (പാലക്കാട്): പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി കേരള മുൻ ജനറൽ സെക്രട്ടറിയുമായ എ. മുഹമ്മദലി ആലത്തൂർ (77) അന്തരിച്ചു. ദീർഘകാലം കേരള മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രതിനിധി സഭാംഗവും സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായിരുന്നു. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം ഇടക്കാലത്ത് ‘മാധ്യമം’ എഡിറ്ററായും ചുമതല നിർവഹിച്ചു.
നാട്ടിലും വിദേശത്തും ഏറെക്കാലം മത വിദ്യാഭ്യാസ, സാമൂഹികപ്രവർത്തനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ഇസ്‌ലാമികവിജ്ഞാനീയങ്ങളിൽ അവഗാഹമുള്ള ബഹുഭാഷാ പണ്ഡിതനായിരുന്നു. അസുഖ ബാധിതനായി വിശ്രമജീവിതത്തിലേക്ക് നീങ്ങും വരെ പൊതുരംഗത്ത് സജീവമായിരുന്നു. ഭാര്യ: എ.പി. ആയിഷാബി. മക്കൾ: ഡോ. അൻവർ (ക്രസൻ്റ് ആശുപത്രി, ആലത്തൂർ), ഫൈസൽ (അബൂദബി), സുഹൈൽ മുഹമ്മദലി (ഫിസിയോ തെറപ്പിസ്റ്റ്, ക്രസൻ്റ് ആശുപത്രി), മുഫീദ് (ക്രസൻ്റ് ആശുപത്രി), സീമ (അധ്യാപിക), മുഹ്സിൻ (ക്രസൻ്റ് ആശുപത്രി). മരുമക്കൾ: ഹസീന, സറീന, ശാക്കിറ, ഹസ്ബുന, മൻസൂർ അരങ്ങാട്ടിൽ.
സഹോദരങ്ങൾ: ബീഫാത്തിമ, പരേതനായ എ. മൊയ്തുപ്പ, എ. സിദ്ദീഖ് (ഖത്തർ), എ. അബ്ദുറഹ്മാൻ (റിട്ട. ബാങ്ക് മാനേജർ), എ. ഉസ്മാൻ (മാനേജിങ് ഡയറക്ടർ, ക്രസൻ്റ് ആശുപത്രി), എ. സഫിയ (കല്ലൂർ), എ. ഉമ്മർ ( ഖത്തർ), എ. ഖദീജ (എടത്താട്ടുകര), എ. ഹുസൈൻ ( അബൂദബി), ഡോ. എ. കബീർ (റാസൽഖൈമ), എ. ലൈല (കണ്ണൂർ). ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.