Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2026 5:38 PM GMT Updated On
date_range 21 Feb 2026 5:38 PM GMTതൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldscamera_alt
മുഹമ്മദ് മാസ്റ്റർ
മസ്‌കത്ത്: തൃശൂർ കൂളിമുട്ടം നെടുമ്പറമ്പിൽ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ (90) മസ്‌കത്തിലെ അസൈബയിൽ നിര്യാതനായി. 25 വർഷത്തോളമായി മകനോടൊപ്പം അസൈബയിലായിരുന്നു താമസം. പെരിഞ്ഞനം ബോയ്‌സ് സ്‌കൂൾ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ദീർഘകാലം കൂളിമുട്ടം നെടുംപറബ് മഹല്ല് കമ്മറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച രാത്രി എട്ടിന് ഒമാനിലെ ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ: റഷീദ്, ജമീല, സഈദ, സൽമ, ഖമറുന്നീസ. മരുമക്കൾ: ഷൈന, നൗഷാദ്, ഇബ്‌റാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ്.
Next Story


