ട്രക്ക് നിയന്ത്രണം വിട്ട് അപകടം: 11 മരണം
text_fieldsമിർസാപുർ: ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. ഉത്തർപ്രദേശിലെ മിർസാപുരിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാർ തൊട്ടുമുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇതിനു പിന്നാലെ തീപിടിത്തമുണ്ടായി.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞയുടൻ പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ വലിയ അപകടമാണിത്.


