Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറിടിച്ച്...

കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി

text_fields
bookmark_border
samuel 897987
cancel

റാന്നി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഉതിമൂട് ആഴക്കാട്ടിൽ വീട്ടിൽ സാമുവേൽ സ്കറിയ (അനിയൻ- 75) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ തിങ്കളാഴ്ച വൈകീട്ട് ആറരയോടാണ് അപകടം.

ഉതിമൂട് ജങ്ഷന് സമീപം മരുതിക്കൽപടിയിൽ വച്ച് സാമുവേലിനെ പിന്നാലെ എത്തിയ കാറിടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. വെള്ള നിറത്തിലുള്ള വാഗണർ കാറാണെന്ന് സൂചനയുണ്ട്.

സാമുവേലിനെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. റാന്നി പൊലീസ് കേസെടുത്തു.

ഭാര്യ: സാറാമ്മ സ്കറിയ. മക്കൾ: സോണിയ, സാന്ദ്ര. മരുമക്കൾ: സൂരജ്, നിബിൻ. സാമുവേലിന്‍റെ സംസ്ക്കാരം പിന്നീട്.

Show Full Article
TAGS:Accident Death Hit and Run 
News Summary - accident death in ranni uthimoodu
Next Story