Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടത്തിൽ നാല്...

വാഹനാപകടത്തിൽ നാല് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ആറുവയസ്സുകാരിയും

text_fields
bookmark_border
വാഹനാപകടത്തിൽ നാല് ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ആറുവയസ്സുകാരിയും
cancel
Listen to this Article

ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസ്സുകാരി ഉൾപ്പെടെ നാല് തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(ആറ്), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീർഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശബരിമല തീർഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ജനുവരി അഞ്ചിനാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്. ഇന്ന് പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കോറ പൊലീസ് കേസെടുത്തു.

Show Full Article
TAGS:sabarimala pilgrims Sabarimala Accident Death 
News Summary - Karnataka: Child among four dead in Sabarimala pilgrims’ accident in Tumakuru
Next Story