Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബഹ്‌റൈനിൽ ഇലക്ട്രിക്...

ബഹ്‌റൈനിൽ ഇലക്ട്രിക് സ്കൂട്ടർ അപകടം: 11 വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
ബഹ്‌റൈനിൽ ഇലക്ട്രിക് സ്കൂട്ടർ അപകടം: 11 വയസ്സുകാരൻ മരിച്ചു
cancel

മനാമ: ബഹ്‌റൈനിലെ ബദീഇൽ ഒരു വാഹനവും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് 11 വയസ്സുകാരൻ മരിച്ചു. സൽമാൻ സുൽത്താൻ അഹമ്മദ് മുസാദ് എന്ന കുട്ടിയാണ് മരിച്ചത്. ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടത്. ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ്.

ആഘാതത്തിൽ താഴെ വീണ കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു.

Show Full Article
TAGS:Electric Scooter Accident News dead Bahrain 
News Summary - Electric scooter accident in Bahrain: 11-year-old boy dies
Next Story