Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബംഗാളിൽ വാഹനാപകടത്തിൽ...

ബംഗാളിൽ വാഹനാപകടത്തിൽ നാലു മരണം; 18 പേർക്ക് പരിക്ക്

text_fields
bookmark_border
ബംഗാളിൽ വാഹനാപകടത്തിൽ നാലു മരണം;  18 പേർക്ക് പരിക്ക്
cancel

​കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ഗോകർണയിൽ ഞായറാഴ്ച എം.യു.വി വാഹനം പിന്നിൽനിന്ന് ഒരു ട്രക്കിൽ ഇടിച്ചതിനെത്തുടർന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാന്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 10.30ന് സംസ്ഥാന പാതയിൽ നടന്ന അപകടത്തിൽ വാടക വാഹനത്തിന്റെ ഡ്രൈവറും മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച നാലു പേരിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിക്കേറ്റ 18 പേരിൽ 14 പേരെ മൂർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആരോഗ്യവകുപ്പ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചികിത്സയിലുള്ളവരിൽ ചിലരുടെ പരിക്കുകൾ ഗുരുതരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
TAGS:West Bengal MUV Accindent Deaths 
News Summary - Four killed, 18 injured after MUV rams into dumper in Murshidabad’s Gokarna
Next Story