Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഒമാനിലെ റുസ്താഖിൽ...

ഒമാനിലെ റുസ്താഖിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് മരണം

text_fields
bookmark_border
Afsal
cancel
camera_alt

അഫ്‌സൽ

Listen to this Article

മസ്‌കത്ത്: ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അഫ്‌സൽ (40) , മൂന്ന് ഒമാൻ പൗരന്മാർ എന്നിവരാണ് മരിച്ചത്. ഒമാൻ സ്വദേശികളായ മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഇബ്രി റോഡിൽ ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്‌സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് നാല് പേർ മരണപ്പെട്ടതായും പരുക്കേറ്റ മൂന്ന്‌ പേരെ റുസ്താഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
TAGS:Road Accident Vehicle Accident Accident Deaths Gulf News Malappuram Native death Obituary 
News Summary - Four killed in road accident in Rustaq, Oman, including a native of Malappuram
Next Story