മൈസൂർ-ബംഗളുരു എക്സ്പ്രസ് വേയിൽ വാഹന അപകടം; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
text_fieldsബംഗളുരു: മൈസൂരു-ബംഗളുരു എക്സ്പ്രസ് വേയിൽ രാമനഗറിൽ ഉണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കോലാറിൽ ബന്ധുവിന്റെ കല്യാണത്തിന് പോവുകയായിരുന്ന ഉവൈസ് (22) ആണ് മരിച്ചത്. മലപ്പുറം ചെങ്ങാനി സ്വദേശികളായ മഹബൂബ്-സീനത്ത് ദമ്പതികളുടെ മകനാണ്.
കൂടെ യാത്ര ചെയ്തിരുന്ന നാലുവയസ്സുകാരിയടക്കം നാലുപേർ പരുക്കുകളോടെ രക്ഷപെട്ടു. നിയന്ത്രണം വിട്ട ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഹബീബ് റഹ്മാന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഹസൻ, കദീജ, ഫാത്തിമ മിന്ഹ എന്നിവരായിരുന്നു മറ്റ് യാത്രക്കാർ.
കർണാടക സ്റ്റേറ്റ് എസ്.വൈ.എസ് പ്രസിഡന്റ് ബഷീർ സഅദിയുടെ നേതൃത്വത്തിൽ കെങ്കേരി സുപ്ര ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമ നടപടികൾക്കു ശേഷം ഉവൈസിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മയ്യിത്ത് പരിപാലനത്തിനും മറ്റും എസ്.വൈ.എസ് സാന്ത്വന ബംഗളുരു കമ്മിറ്റി നേതൃത്വം നൽകി.


