Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറിയാദിൽ താമസസ്ഥലത്ത്...

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം: മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
Fasaluddheen
cancel
camera_alt

ഫസലുദ്ദീൻ

റിയാദ്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) ആണ് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഫസ്‌ലയാണ് ഭാര്യ. മകൻ: മുഹമ്മദ് ഫഹീം.

മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ബന്ധുവായ ഷിയാഫ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:malappuram native Fire breaks out Saudi Arabia Death News 
News Summary - Fire breaks out at residence in Riyadh: Malappuram native dies
Next Story