Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാനിന് തീപിടിച്ച്...

വാനിന് തീപിടിച്ച് റിയാദിൽ മലയാളി യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
വാനിന് തീപിടിച്ച് റിയാദിൽ മലയാളി യുവാവിന് ദാരുണാന്ത്യം
cancel
camera_alt

മുഹമ്മദ് അജ്മൽ

റിയാദ്: ഓട്ടത്തിനിടെ സെയിൽസ് വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ദാരുണമായി മരിച്ചത്. ബേക്കറിയിൽ സെയിൽസ്മാനായ യുവാവ് ഖുബ്സ് (റൊട്ടി) വിതരണത്തിനായി വാഹനം ഓടിച്ച് പോകുന്നതിനിടെയാണ് സംഭവം.

ഓട്ടത്തിനിടയിൽ വാൻ അഗ്നിക്കിരയാകുകയായിരുന്നു. വാഹനം പൂർണമായും കത്തിയമർന്നു. അതിനുള്ളിൽ പെട്ട് തീപ്പൊള്ളലേറ്റാണ് അജ്മലിെൻറ മരണം. അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനായ അജ്മൽ അവിവാഹിതനാണ്. ഒൻപത് മാസം മുമ്പാണ് സൗദിയിൽ എത്തിയത്.

Show Full Article
TAGS:Riyadh Death News Accident News Fire Death Kozhikode 
News Summary - Malayali youth dies after vehicle catches fire while running
Next Story