Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാണാതായ യുവാവും...

കാണാതായ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
കാണാതായ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
cancel

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ. അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ, ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷുമാണ് (21) മരണപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ.

പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും കേസെടുത്തു. രാത്രിയോടു കൂടിയാണ് മരണവിവരം ഇരവിപുരം പൊലീസിന് അങ്കമാലി സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

കഴിഞ്ഞ രണ്ടുദിവസമായി ഇരുവ​രെയും കാണാനില്ലായിരുന്നു. ഇതേത്തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾൾക്ക് വിട്ടു നൽകും.

Show Full Article
TAGS:Train Accident Death kollam natives Ankamali Missing Case 
Next Story