Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2026 2:39 PM GMT Updated On
date_range 14 July 2026 2:39 PM GMTഹൈമയിൽ വാഹനാപകടം; ഒരാൾ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
text_fieldsമസ്കത്ത്: ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ ഹൈമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി അൽ വുസ്ത ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്കും അത്യാഹിത വിഭാഗത്തിൽ അടിയന്തര വൈദ്യസഹായം നൽകിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
Next Story


