Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_right​െതക്കൻ സൗയിലെ ​അസീർ...

​െതക്കൻ സൗയിലെ ​അസീർ ചുരത്തിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു

text_fields
bookmark_border
​െതക്കൻ സൗയിലെ ​അസീർ ചുരത്തിൽ വാഹനാപകടം: ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു
cancel

റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അസീറിലെ ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയിലാണ് സൗദി സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

യാത്രക്കിടയിൽ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ആറുപേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും ദുർഘടം പിടിച്ച മലയോര പാതകളിൽ ഒന്നാണ് അൽജഅ്ദ ചുരം. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത കഠിനമായ തിരിവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞതാണ്. വർഷത്തിൽ ഭൂരിഭാഗം സമയവും ഇവിടെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.

പാതയിൽ വലിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഈ പ്രദേശത്തി​െൻറ സങ്കീർണമായ ഭൂപ്രകൃതി കാരണം അതീവ ജാഗ്രതയോടെ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപരിധി കുറയുമ്പോഴും കാലാവസ്ഥ മാറുമ്പോഴും ഇവിടെ അപകടസാധ്യത വർദ്ധിക്കുന്നു. അതിനാൽ ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Show Full Article
TAGS:Road Accident Saudi Arabia Six dead 
News Summary - Road accident at Asir pass in southern Saudi Arabia: Six members of a family killed
Next Story