Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസൗദിയിലെ ഖസീം...

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം: പാലക്കാട്​ സ്വദേശിയുൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു

text_fields
bookmark_border
സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം: പാലക്കാട്​ സ്വദേശിയുൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു
cancel

റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട്​ സ്വദേശി ശബ്​നം മൻസിലിൽ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്​ദുൽ മതീൻ (32) എന്നിവരാണ് മരിച്ചവർ.

ഖസീം പ്രവിശ്യയിലെ ബുറൈദക്ക്​ സമീപം സലാം എന്ന സ്ഥലത്ത്​ ക്വാറ ​പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തി​െൻറ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി അടുത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ്​ ഷരീഫ്​ അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ്​ മരിച്ച ഷനൂബ്.

Show Full Article
TAGS:Road Accident Palakkad native dead Saudi Arabia 
News Summary - Road Accident in Saudi's Qassim Province: Two Indians, Including Palakkad Native, Killed
Next Story