Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഒമാനിൽ സലാലക്ക് സമീപം...

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
ഒമാനിൽ സലാലക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്
cancel

സലാല: സലാല- ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണുർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈമയിൽ ​സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്കത്തിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും.

അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുകയയാണെന്നും മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കെ.എം.സി.സി സലാല കെയർവിങ് ഭാരാവഹികൾ അറിയിച്ചു.

Show Full Article
TAGS:Road Accident malayali women dead Two Injured 
News Summary - Road accident near Salalah in Oman; Malayali woman killed, two injured
Next Story