Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറിടിച്ച് പരിക്കേറ്റ...

കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
Muhammed Mahas
cancel
camera_alt

മു​ഹ​മ്മ​ദ് മ​ഹ​സ്

Listen to this Article

മംഗളൂരു: കാറുമായി സ്കൂട്ടർ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുചക്ര വാഹന യാത്രികൻ ചികിത്സയിലിരിക്കെ മരിച്ചു. മുഹമ്മദ് മഹസ് ബട്ടപ്പാടിയാണ് (24) മരിച്ചത്. ജനുവരി അഞ്ചിന് രാത്രി മംഗളൂരുവിൽ കാറ്ററിങ് ജോലി പൂർത്തിയാക്കി സ്വന്തം സ്കൂട്ടറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബീരിക്ക് സമീപം തലപ്പാടിയിലേക്ക് പോകുകയായിരുന്ന ഒരു കാറുമായി സ്കൂട്ടർ ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ദേരലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർചികിത്സക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
TAGS:scooter rider car crash Car Accident Obituary 
News Summary - Scooter rider injured in car crash dies
Next Story