Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടാങ്കർ ലോറി...

ടാങ്കർ ലോറി ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
akku akbar obit
cancel
camera_alt

അക്കു അക്ബർ

അരൂർ: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചന്തിരൂർ കോന്നുതറ ഷാജിയുടെ മകൻ അക്കു അക്ബർ (23) ആണ് മരിച്ചത്. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയ പാതയിൽ അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

രണ്ടു വാഹനങ്ങളും ചേർത്തല ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ഉയരപ്പാത നിർമാണം നടക്കുന്ന റോഡിൽ വെള്ളം തളിക്കുന്നടാങ്കർ ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്ബറിനെ നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മാതാവ്: ഷെറീന സഹോദരൻ: അൻഷാദ്.

Show Full Article
TAGS:Accidents tanker lorry bike 
News Summary - Tanker lorry hits bike; young man died
Next Story