Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2023 7:21 AM GMT Updated On
date_range 2023-05-14T12:51:01+05:30പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
text_fieldscamera_alt
ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല
പിറവം: മാമലശേരി പയ്യാറ്റിൽ കടവിൽ കുളിക്കാനിറങ്ങിയ വേളയിൽ പുഴയിലെ ഒഴുക്കിൽപെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്.
സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. മണൽപ്പരപ്പിൽ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടർ മുങ്ങിപ്പോയി. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Next Story