Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightറീൽസ് എടുക്കാൻ...

റീൽസ് എടുക്കാൻ കൈത്തോക്കുമായി ബൈക്കിൽ അഭ്യാസപ്രകടനം; ട്രക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
റീൽസ് എടുക്കാൻ കൈത്തോക്കുമായി ബൈക്കിൽ അഭ്യാസപ്രകടനം; ട്രക്കിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
cancel

മൗഗഞ്ച്: റീൽസ് എടുക്കാനായി ദേശീയ പാതയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കൾ അപകടത്തിൽ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ നാഷനൽ ഹൈവേ-135ൽ കഴിഞ്ഞ ദിവസമാണ് ഈ ദുരന്തമുണ്ടായത്. അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് മുന്നിൽ പോയ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവർ മൂവരും സഹോദരങ്ങളാണ്.

ബേല ഗ്രാമവാസികളായ ഉപലക്ഷ് കോൾ (17), അമ്രീഷ് കോൾ (22), ഹേമരാജ് കോൾ (17) എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ച് യുവാക്കളാണ് രണ്ട് ബൈക്കുകളിലായി ദേശീയ പാതയിലൂടെ അഭ്യാസപ്രകടനം നടത്തിയത്. ഒരു ബൈക്കിൽ മൂന്ന് പേരും മറ്റൊരു ബൈക്കിൽ ഇവർക്ക് പിന്നാലെ വിഡിയോ ചിത്രീകരിക്കാനായി മറ്റു രണ്ട് പേരുമാണ് ഉണ്ടായിരുന്നത്.

മുന്നിൽ പോയ ബൈക്കിലിരുന്ന യുവാക്കളിൽ ഒരാൾ കൈയിൽ കൈത്തോക്ക് ഏന്തി വീശുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹൈവേയിലൂടെ അതിവേഗത്തിൽ ടാങ്കർ ലോറികളെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിലുണ്ടായിരുന്ന ട്രെയിലറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൊട്ടുപിന്നാലെ വിഡിയോ എടുത്ത് വന്ന ബൈക്കിലെ രണ്ട് യുവാക്കൾക്കും താഴെ വീണ് പരിക്കേറ്റിട്ടുണ്ട്.അപകടം നടന്ന സ്ഥലത്തുനിന്ന് പൊലീസ് ഒരു കൈത്തോക്ക് കണ്ടെടുത്തിട്ടുണ്ട്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് മൗഗഞ്ച് പൊലീസ് അറിയിച്ചു. പന്നി പതാരിയ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Show Full Article
TAGS:Bike accident safety socialmedia Reel Shooting Deaths 
News Summary - Three youths die after being hit by a truck while practicing on a bike with a handgun to take reels
Next Story