Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകർണാടകയിലെ ബേഗൂരിൽ...

കർണാടകയിലെ ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

text_fields
bookmark_border
Accident
cancel
Listen to this Article

ബംഗളൂരു: ​മൈസൂരു ഗുണ്ടൽപേട്ടിനു സമീപം ബേഗൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. വയനാട് കൽപ്പറ്റ മടക്കിമല കരിഞ്ചേരിയിൽ ബഷീർ( 53), ബന്ധു ജസീറ (28) എന്നിവരാണ് മരിച്ചത്. ബഷീറിന്റെ ഭാര്യ നസീമ(42), മുഹമ്മദ് ഷാഫി (32), മൂന്നുവയസ്സുകാരനായ ഐസൻ ഹനാൻ എന്നിവരെ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തായ്‍ലൻഡിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവർ കൽപ്പറ്റയിലേക്ക് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. പോസ്റ്റ്‌ മോർട്ടം നടപടികൾ ബേഗുർ സർക്കാർ ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ട്.

Show Full Article
TAGS:Accindent Obituary Latest News 
News Summary - Two Malayalis died accident in Begur
Next Story