Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാറുമായി...

കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

text_fields
bookmark_border
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
cancel

കാഞ്ഞിരമറ്റം: അരയന്‍കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലയോലപ്പറമ്പ് മിഠായിക്കുന്നം മടത്തിക്കാലയില്‍ മുല്ലാനയുടെ മകന്‍ സമീര്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അരയങ്കാവ് പഴയ യൂണിയന്‍ ബാങ്ക് കവലയില്‍ ആയിരുന്നു സംഭവം.

എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന സമീറിന്‍റെ ബൈക്ക് എതിരേ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ സമീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഖബറടക്കം പിന്നീട്.


Show Full Article
TAGS:road accident 
News Summary - youth killed in road accident
Next Story