വോട്ടുചെയ്യാനെത്തിയ വയോധികൻ വീട്ടിൽ മരിച്ചനിലയിൽ
text_fieldsരാമചന്ദ്രൻ
ആലപ്പുഴ: വോട്ടുചെയ്യാൻ നാട്ടിലെത്തിയ റിട്ട. പോസ്റ്റ്മാനായ വയോധികനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.
മുല്ലക്കൽ സമൂഹമഠം രാംനിവാസിൽ എസ്.രാമചന്ദ്രനാണ് (ചന്ദ്രുസ്വാമി -71) വീട്ടിൽ മരിച്ചത്. എറണാകുളത്ത് മകെൻറ വീട്ടിലായിരുന്ന ചന്ദ്രുസ്വാമി വോട്ടുചെയ്യാനാണ് വീട്ടിലെത്തിയത്.
എന്നാൽ, വോട്ട് ചെയ്തിട്ടില്ല. മകൻ ഫോണിൽ തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുക്കാതിരുന്നതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി 12 ഓടെ മകൻ വീട്ടിലെത്തി. തുടർന്ന് അയൽവാസികളെക്കൂട്ടി വീടിെൻറ വാതിൽ പൊളിച്ചുകയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
പോസ്റ്റ് േമാർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. ഭാര്യ: സത്യമതി. മക്കൾ: അനന്തലക്ഷ്മി, ആർ.ശങ്കർ (അയ്യപ്പൻ).