Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightപള്ളിക്കുളത്തിൽ...

പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു
cancel
camera_alt

സുഹൈൽ

ഹരിപ്പാട് (ആലപ്പുഴ): പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാണ് (17) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം.

കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സുഹൈലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വീയപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

Show Full Article
TAGS:Alappuzha News Drown to death Latest News 
News Summary - Plus Two Student Drown to Death at Haripad
Next Story