പെൺകുട്ടി സ്കൂൾ ബാത്റൂമിൽ ജീവനൊടുക്കി
text_fieldsഗുർഗാവോൺ ഇന്റർ നാഷനൽ സ്കൂളിലെ ബാത്റൂമിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 16 വയസുള്ള പെൺകുട്ടിയാണ് ജീവനൊടുക്കിയത്. 11ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഷൂവിന്റെ ലെയ്സ് ഉപയോഗിച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വിഷാദരോഗം ബാധിച്ച് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു.
പതിവു പോലെ ഇന്നും സ്കൂളിലെത്തിയതായിരുന്നു പെൺകുട്ടി. കരാട്ടെ ക്ലാസിനു ശേഷം കുട്ടി ബാത്റൂമിലേക്ക് പോയി. ഒരുപാട് സമയം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്ന് സ്കൂളിലെ ഒാഫിസ് ജീവനക്കാരി അന്വേഷിച്ചുപോയി. ബാത്റൂമിന്റെ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് പെൺകുട്ടി സീലിങ്ങിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മരണത്തിൽ രക്ഷിതാക്കൾ ദുരൂഹതയൊന്നും ആരോപിച്ചില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.