Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightമലപ്പുറത്ത് ഭർത്താവ്...

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

text_fields
bookmark_border
മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
cancel

വണ്ടൂർ (മലപ്പുറം): മലപ്പുറം വണ്ടൂരിൽ ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു. പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ച ഭക്ഷണത്തിനുള്ള കറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ഫസീലയുടെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റഷീദ് മദ്യപിച്ച് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്ന് നാട്ടുകാർ പറഞ്ഞു.

വീട്ടിൽനിന്ന് ബഹളം കേട്ട സമീപവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫസീലയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഫസീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും

Show Full Article
TAGS:Malappuram Husband-Wife wandoor Murder Case 
News Summary - Man stabs wife to death
Next Story