കളിക്കുന്നതിനിടെ ഇ-റിക്ഷ സ്റ്റാർട്ടാക്കി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
ഡൽഹി: തെക്കൻ ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇ-റിക്ഷ ഇടിച്ച് അഞ്ച് വയസ്സുള്ള ഒരു കുട്ടി മരിച്ചു. തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് പറയുന്നത്
കളിക്കുന്നതിനിടെ ഒരു കുട്ടി പാർക്ക് ചെയ്തിരുന്ന കുടിവെളള വിതരണ വൈദ്യുതി ഓട്ടോ അബദ്ധത്തിൽ സ്റ്റാർട്ട് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ്. സ്റ്റാർട്ടായ വാഹനം മുന്നോട്ട് ഉരുളുകയും കളിക്കുകയായിരുന്ന കുട്ടി അതിനടിയിൽ പെടുകയായിരുന്നു. ഗുരുതര പരിക്കേൽക്കുകയും, വാഹനത്തിന് അടിയിൽ കുടുങ്ങുകയുമായിരുന്നു കുട്ടിയെ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു.
അന്വേഷണത്തിനായി ക്രൈം ആൻഡ് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘങ്ങളെ വിളിച്ചുവരുത്തി.മരിച്ചകുട്ടി സംഗം വിഹാർ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവ് ജോലിക്കായി ബിഹാറിലായിരുന്നുവെന്നും, അമ്മാവൻ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രാദേശിക അന്വേഷണം നടത്തി ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് അയച്ചിട്ടുണ്ട് സംഗം വിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്, കൂടുതൽ അന്വേഷണം നടക്കുകയാണ്.


