Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2026 8:35 PM GMT Updated On
date_range 2026-11-05T12:10:28+05:30യു.എ.ഇ മുൻ പ്രവാസി മുഹമ്മദ് ഖാലിദ് ഹാജി നാട്ടിൽ നിര്യാതനായി
text_fieldsദുബൈ: നാലു പതിറ്റാണ്ട് യുഎഇയിൽ പ്രവാസിയായിരുന്ന തൃശൂർ അന്നമനട സ്വദേശി ചേനേപറമ്പിൽ വീട്ടിൽ മുഹമ്മദ് ഖാലിദ് ഹാജി (85) നാട്ടിൽ നിര്യാതനായി. യു.എ.ഇയിലെ ആദ്യകാല ഓട്ടോമൊബൈൽ എൻജിനീയർമാരിൽ ഒരാളായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നിരവധി കുടുംബങ്ങൾക്ക് സഹായവും ആശ്രയവുമായിരുന്നു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ സ്ഥാപകനും ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ഡയറക്ടറും അൽ മുർഷിദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫിയുടെ പിതാവാണ്.
ഭാര്യമാർ: ഷെമി, പരേതയായ ഷെഫി. മക്കൾ: മുഹമ്മദ് ഷാഫി, ഷാഹിദ ബുഖാരി. മരുമക്കൾ: മില ഫാത്തിമ, ബാബു ബുഖാരി. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അന്നമനട കല്ലൂർ മഹല്ല് ഖബർസ്ഥാനിൽ.
Next Story


