ഫാ. ആൽബർട്ട് ഗ്രിഗറി മെനെസസ് നിര്യാതനായി; സംസ്കാരം തിങ്കളാഴ്ച
text_fieldsഫാ. ആൽബർട്ട് ഗ്രിഗറി മെനെസസ്
മംഗളൂരു: മംഗളൂരു രൂപതയിലെ മുതിർന്ന വൈദികനായിരുന്ന റവ. ഫാ. ആൽബർട്ട് ഗ്രിഗറി മെനെസസ് (94) ജെപ്പുവിലെ സെന്റ് സൂസ് വാസ് ഹോമിൽ നിര്യാതനായി. 1932 ഡിസംബർ 23ന് അഗ്രാറിൽ ജനിച്ച ഫാ. മെനെസസ്, പി. ജേക്കബ് മെനെസസിന്റെയും മെർസിൻ ഡിസൂസയുടെയും മകനായിരുന്നു. 1959 ഡിസംബർ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. ഏഴ് പതിറ്റാണ്ടോളം പ്രദേശത്തെ വിവിധ ഇടവകകളിൽ ആത്മീയ സേവനത്തിനും അജപാലന ശുശ്രൂഷക്കുമായി സമർപ്പിച്ചു.
1960ൽ കാർക്കലിലെ സെന്റ് ലോറൻസ് പള്ളിയിൽ അസിസ്റ്റന്റ് ഇടവക വികാരിയായി. തുടർന്ന് ബെല്ലെയിൽ വികാരി/അസിസ്റ്റന്റ് (1962), ഉദയവർ (1963), കിരേം (1965), ബെജായ് (1966) എന്നീ പദവികൾ വഹിച്ചു. തുടർന്ന് നെല്ലിക്കാർ (1969), വിട്ടൽ (1976), അജെക്കർ (1983), ഹൊസബെട്ടു (1985), കാനജാർ (1986), ഗംഗോളി (1993), പെട്രി (1995), ബോൾകുഞ്ചെ (1997), കളത്തൂർ (2000) എന്നിവിടങ്ങളിൽ ഇടവക വികാരിയായി ചുമത നിർവഹിച്ചു. മേരി ഹിൽ (1992) ചാപ്ലെയിൻ, മുക്കയിൽ ഇടവക അഡ്മിനിസ്ട്രേറ്റർ (1999) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
2008ൽ സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രീസ്റ്റ്സ് ഹോമിൽ താമസിക്കാൻ വിരമിച്ച അദ്ദേഹം പിന്നീട് ജെപ്പുവിലെ സെന്റ് സൂസ് വാസ് ഹോമിലേക്ക് മാറി. തിങ്കളാഴ്ച വലൻസിയയിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളിയിൽ ഉച്ചകഴിഞ്ഞ് 3.30ന് സംസ്കാര കുർബാനയും ചടങ്ങുകളും നടക്കും.


