Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅധ്യാപികയെ മരിച്ച...

അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; വിവരമറിഞ്ഞ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചു

text_fields
bookmark_border
അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; വിവരമറിഞ്ഞ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചു
cancel

തൃത്താല: ഹൈസ്കൂള്‍ അധ്യാപികയെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാവിന്‍റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മകള്‍ ചികിത്സയിലാണ്. പരുതൂര്‍ പഞ്ചായത്തില്‍ മൂര്‍ക്കതൊടിയില്‍ മുന്‍ സൈനികന്‍ പീതാംബരന്‍റെ ഭാര്യ സജിനി(44)ആണ് മരിച്ചത്.

കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപികയാണ് മരിച്ച സജിനി. മാതാവിന്‍റെ വിയോഗത്തില്‍ മനംനൊന്ത മകള്‍ അമിതമായ ഗുളികകള്‍ കഴിച്ച് അബോധാവസ്ഥയില്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. തൃത്താല പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Show Full Article
TAGS:Obituary News thrithala news Palakkad news 
News Summary - High school Teacher found dead
Next Story