Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി
cancel

ബംഗളുരു: കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി. പയ്യന്നൂർ രാമന്തളി വടക്കുമ്പാട് സ്വദേശി അമീമി വീട്ടിൽ അബ്ദുൽ സമദ് അഹ്മദ് (62) ആണ് മരിച്ചത്. ഒരാഴ്ചയോളമായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: റസിയ എൻ. മക്കൾ: സലീല, റിയാസ്, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്‌ ഇക്ബാൽ, ഇസ്മായിൽ, അബൂബക്കർ. ഖബറടക്കം രാമന്തളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
TAGS:Obituary Bengaluru 
News Summary - Kannur native passes away in Bengaluru
Next Story