Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2026 1:24 PM GMT Updated On
date_range 27 Feb 2026 1:24 PM GMTകണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsദോഹ: കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് (53 ) ആണ് മരിച്ചത്. ദോഹ കാപിറ്റൽ പൊലിസ് സ്റ്റേഷന് സമീപത്തെ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 16 വർഷത്തോളമായി ഖത്തർ പ്രവാസിയായ നൗഷാദ് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സിലെ ജീവനക്കാരനാണ്.
പിതാവ്: വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ല. മാതാവ്: തീയൻകണ്ടി അഫ്സത്ത്. ഭാര്യ: സമീന. മക്കൾ: നിഹാൽ, ഹിബ ഫാത്തിമ, ജാസിം. പ്രവാസി വെൽഫയർ റിപ്രോട്രിയേഷൻ വിങ്ങിന്‍റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story


